Skip to main content

ഐ.റ്റി. അസിസ്റ്റന്റ് ഒഴിവ്  

റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യവുമുള്ള പട്ടികവര്‍ഗക്കാരെ ഐ.റ്റി.അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത   - പ്ലസ് ടു പാസ് , ഡിസിഎ /ഡിറ്റിപി (ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും) ഐടിഐ /പോളിടെക്നിക്ക്.

 

പ്രായപരിധി  - 21-35, അഭിലഷണീയം  മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ് / എക്സെല്‍ എന്നിവയില്‍ പ്രാവീണ്യം. പ്രതിമാസ ഓണറേറിയം  15000രൂപ. നിയമന കാലാവധി  2023 മാര്‍ച്ച് 31 വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 17 ന് രാവിലെ 11 ന്  റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

date