ഹരിത മിത്രം സ്മാര്ട്ട് ഗാര്ബേജ് ആപ്പിന്റെ ഉദ്ഘാടനം നടത്തി
ഹരിത മിത്രം സ്മാര്ട്ട് ഗാര്ബേജ് ആപ്പിന്റെ പള്ളിക്കല് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് നിര്വഹിച്ചു. പുത്തന്ചന്ത വാര്ഡ് മെമ്പര് ആശ ഷാജിയുടെ വീട്ടില് ക്യു ആര് കോഡ് പതിപ്പിച്ച് വിവരശേഖരണം നടത്തിയാണ് പഞ്ചായത്ത് തലത്തില് സ്മാര്ട്ട് ഗാര്ബേജ് ആപ്പിന്റെ ഉദ്ഘാടനം നിര്വഹിച്ചത്.
വൈസ് പ്രസിഡന്റ് എം. മനു അധ്യക്ഷനായിരുന്നു. സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.ജി.ജഗദീശന്, സിന്ധു ജയിംസ്, പഞ്ചായത്ത് അംഗങ്ങളായ ദിവ്യഅനീഷ്, സുപ്രഭ, ലതശശി, ശ്രീജ, പ്രമോദ്, റോസമ്മ സെബാസ്റ്റ്യന്, ഷൈലജ പുഷ്പന്, രഞ്ജിനി കൃഷ്ണകുമാര്, അസി. സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള എന്നിവര് സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എസ്.സജീഷ്, ശുചിത്വമിഷന്, കെല്ട്രോണ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഹരിത കര്മ്മ സേനയുടെ പ്രവര്ത്തനങ്ങള് സ്മാര്ട്ട് ഗാര്ബേജ് ആപ്പ് മുഖേന ചിട്ടപ്പെടുത്തുവാന് തീരുമാനിച്ചിരിക്കുന്നത്.
- Log in to post comments