Skip to main content

ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലന കളരി

പത്രപ്രവര്‍ത്തകര്‍ക്കായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ദ്വിദിന ഡാറ്റ ജേര്‍ണലിസം പരിശീലന കളരി നവംബര്‍ മാസം 11, 12 തീയതികളില്‍ ടെക്‌നോപാര്‍ക്ക് ഫേസ് 4 ലെ ഡിജിറ്റല്‍ സര്‍വകലാശാല കാമ്പസില്‍ നടക്കും. നവംബര്‍ 11ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ദേവദാസ് രാജാറാം (ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം, ചെന്നൈ), സുനില്‍ പ്രഭാകര്‍ (കണ്‍സള്‍ട്ടന്റ്, മാതൃഭൂമി), സുശാന്ത് തങ്കമണി (സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് ക്രൗഡ് അനലിറ്റിക്‌സ്), ബഹന്‍ ബോക്‌സ് സ്ഥാപകനായ ഭാനുപ്രിയ റാവു, പ്രൊഫ. റ്റി.കെ മനോജ് (ഹെഡ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല), പ്രൊഫ. എസ്. അഷറഫ് ,ഡീന്‍ (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, കേരള ഡിജിറ്റല്‍ സര്‍വകലാശാല) തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 31. ഫോണ്‍ : 0471 2 788 000.

date