Skip to main content

സംരംഭകത്വ ബോധവത്ക്കരണം: ഏകദിന ശില്‍പ്പശാല നടന്നു

'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള സംരംഭകത്വ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായ ഏകദിന ശില്‍പ്പശാല പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം അധ്യക്ഷത വഹിച്ചു.

മുഖ്യപ്രഭാഷകയായ സ്വപ്ന ദാസ് (ഉപജില്ലാ വ്യവസായ ഓഫീസര്‍, തിരുവല്ല) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍, സേവനങ്ങള്‍, ലൈസന്‍സ് നടപടി ക്രമങ്ങള്‍ എന്നിവയെ കുറിച്ചും ഹരികൃഷ്ണന്‍ (ആര്‍ബിഒ, എസ്ബിഐ തിരുവല്ല, ) ബാങ്ക് വായ്പ നടപടി ക്രമങ്ങളെ കുറിച്ചും ഹെയ്‌ഡേ ബ്രാന്‍ഡിംഗ് ഫൗണ്ടര്‍ ബെന്‍സണ്‍ വര്‍ഗീസ് ആധുനിക വിപണന രീതികളെ കുറിച്ചും ക്ലാസുകള്‍ നയിച്ചു.

 

ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ അനു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിശാഖ് വെണ്‍പാല, കെ.എസ് രാജലക്ഷ്മി, പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എസ്.കവിത തുടങ്ങിയവര്‍ പങ്കെടുത്തു. പുളിക്കീഴ് ബ്ലോക്കിന് കീഴിലുള്ള തൊണ്ണൂറോളം സംരംഭകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

date