Skip to main content

പേവിഷ മുക്ത പഞ്ചായത്ത് : പ്രതിരോധ കുത്തിവെപ്പ് നടത്തി

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മല്ലപ്പള്ളി മൃഗാശുപത്രിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേവിഷബാധ മുക്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി പേവിഷ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും ബസ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ഡിപ്പോ, കീഴ്വായ്പൂര്‍ ചന്ത, മല്ലപ്പള്ളി ചന്ത, വൈഎംസിഎ ജംഗ്ഷന്‍, നെടുങ്ങാടപ്പള്ളി എന്നിവിടങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മുതലായ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച കൊല്ലം ജില്ലയില്‍ നിന്നുള്ള ദൗത്യസംഘത്തിന്റെ സഹായത്തോടെ തെരുവ് നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുകയും പ്രത്യേക തിരിച്ചറിയല്‍ അടയാളം രേഖപ്പെടുത്തുകയും ചെയ്തു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിക്കുകയും, പദ്ധതി വിശദീകരണം മല്ലപ്പള്ളി മേഖല മൃഗസംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. മാത്യു ഫിലിപ്പ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എന്‍. സുബിയന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ മിനികുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

date