മെറിറ്റോറിയസ് സ്കോളര്ഷിപ്പിന് അപേക്ഷിക്കാനുളള തീയതി നീട്ടി
ജില്ലാ പഞ്ചായത്ത് പട്ടിക വര്ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന മെറിറ്റോറിയസ് സ്കോളര്ഷിപ്പ് പദ്ധതിയില് ഉള്പ്പെടുത്തുന്നതിനായി അര്ഹരായ ഗുണഭോക്താക്കളില് നിന്നും ക്ഷണിച്ച അപേക്ഷ തീയതി ഈ മാസം 20 വരെ നീട്ടിയതായി റാന്നി ട്രൈബല് ഡവലപ്മെന്റ് ഓഫീസര് അറിയിച്ചു. ഫോണ് : 04735 227703.
പട്ടിക വര്ഗക്കാരായ മെറിറ്റോറിയസ് വിദ്യാര്ഥികളില് കേരളത്തില് ഇല്ലാത്ത കോഴ്സുകള്ക്ക് ദേശീയ അന്തര്ദ്ദേശീയ സര്വകലാശാലകളില് മെറിറ്റ്/റിസര്വേഷന് സീറ്റുകളില് പ്രവേശനം ലഭിച്ചിട്ടുളളവര്ക്ക് കേന്ദ്ര സര്ക്കാരിനു കീഴില് പ്രവര്ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില് പ്രൊഫഷണല് കോഴ്സുകള്/ബിരുദം/ബിരുദാനന്തര കോഴ്സുകള് എന്നിവയ്ക്ക് കേന്ദ്ര സര്ക്കാര്/കേന്ദ്ര യൂണിവേഴ്സിറ്റികള്/ബോര്ഡുകള് എന്നിവ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴി പ്രവേശനം/അലോട്ട്മെന്റ് ലഭിക്കുന്നവര്ക്ക് അഡ്മിഷന് ഉള്പ്പെടെയുളള ചെലവുകള്ക്കായിയാണ് മെറിറ്റോറിയസ് സ്കോളര്ഷിപ്പ് അനുവദിക്കുന്നത്.
- Log in to post comments