മത്സരപരീക്ഷാ പരിശീലന പദ്ധതി; താല്പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്ഥികള്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്ഹാന്സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനല് ചെയ്യുന്നതിനായി സിവില് സര്വീസ്, ബാങ്കിംഗ് സര്വീസ്, യു.ജി.സി / ജെ.ആര്.എഫ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില് നിന്നും താല്പര്യപത്രം ക്ഷണിച്ചു.
അപേക്ഷ സമര്പ്പിക്കുന്ന സ്ഥാപനങ്ങള് സംസ്ഥാനത്തിനകത്ത് പ്രവര്ത്തിക്കുന്നതും പ്രശസ്തിയും, സേവാ പാരമ്പര്യവും,മികച്ച റിസള്ട്ട് സൃഷ്ടിച്ചിട്ടുള്ളതുമായിരിക്കണം. നിര്ദ്ദിഷ്ട മാതൃകയില് തയ്യാറാക്കിയ താല്പ്പര്യപത്രം സമര്പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്25 വരെ ദീര്ഘിപ്പിച്ചു. വിജ്ഞാപനം, നിര്ദ്ദിഷ്ട മാതൃക എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്: 0484-2429130, 2983130.
- Log in to post comments