Skip to main content

ജനിച്ച ദിവസം തന്നെ ആധാര്‍ എന്റോള്‍മെന്റ്

പിറന്നുവീണ കുഞ്ഞുങ്ങള്‍ക്ക് അന്നുതന്നെ ആധാര്‍ എന്റോള്‍മെന്റ്. മലപ്പുറം സഹകരണ ആശുപത്രിയില്‍ ഇന്നലെ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിയത്. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷയ ദിനമായ ഇന്നലെ (നവംബര്‍ 18) പരിപാടി സംഘടിപ്പിച്ചത്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ ലഭ്യമാക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പി. ഉബൈദുള്ള എംഎല്‍എ പറഞ്ഞു.  കുട്ടികള്‍ക്ക് ആധാര്‍  ഇല്ലാത്തതിനാല്‍ പല സര്‍ക്കാര്‍ ആനൂകൂല്യങ്ങളും നഷ്ടമാകാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ ആശുപത്രി പ്രസിഡന്റ്  എന്‍.കെ അബ്ദുള്‍സലാം അദ്ധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ് മേനോന്‍, പ്രൊജക്ട് അസിസ്റ്റന്റ്  എ.പി. സാദിഖലി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സമീര്‍.പി, സഹകരണ ആശുപത്രി സെക്രട്ടറി അബ്ദുള്‍ കരീം, ഡോ. കെ.എ. പരീത്, നസീറുദ്ദീന്‍ തറയില്‍, ഹാരിസ് തിരുനാവായ  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date