Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍; അപേക്ഷ ക്ഷണിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസ വേതന അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത -ബിഎന്‍വൈഎസ് ബിരുദം / കേരള സ്പോര്‍ട്ട് കൗണ്‍സില്‍ യോഗ അസോസിയേഷന്‍ ഇവ അംഗീകരിച്ചിട്ടുളള യോഗ്യത (ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയം). അപേക്ഷ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ഇളമണ്ണൂരില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 25.  ഫോണ്‍ : 0473 4 246 031.

date