Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022 - 23 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, പത്ത്, എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡ്/പ്ലസ് വണ്‍ /ബി.എ./ ബി.കോം / ബി.എസ് .സി / എം. എ/എം.കോം/( പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ) എം.എസ് ഡബ്ലി / എം.എസ് .സി./ ബി.എഡ്/ പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനിയറിംഗ്/ എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാം ഡി / ബി.എസ്.സി.നഴ്‌സിംഗ്/ പ്രൊഫഷണല്‍ പി.ജി.കോഴ്‌സുകള്‍ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി.റ്റി.സി./ ബി.ബി.എ / ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് / പാരാ മെഡിക്കല്‍ കോഴ്‌സ് / എം. സി. എ / എം. ബി. എ/ .പി. ജി. ഡി. എ/ എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി )/ അഗ്രിക്കള്‍ച്ചറല്‍ / വെറ്റിറനറി/ഹോമിയോ / ബി.ഫാം / ആയുര്‍വേദം / എല്‍. എല്‍ ബി/ ബി.ബി.എം./ ഫിഷറീസ് / ബി. സി .എ / ബി.എല്‍ .ഐ .എസ് .സി./ എച്ച് .ഡി.സി. ആന്‍ഡ് ബി. എം/ ഡിപ്ലോമ ഇന്‍ഹോട്ടല്‍ മാനേജ്‌മെന്റ്/ സി എ ഇന്റര്‍മീഡിയറ്റ്/മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി www.labourwelfarefund.in വെബ് സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

 

അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 20. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും ലേബര്‍ വെല്‍ഫയര്‍ ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.

date