Skip to main content

കൂട്ടയോട്ടം 

ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം ഈ മാസം 23 ന് ലഹരിവിരുദ്ധ സന്ദേശ പ്രചരണാര്‍ഥം കൂട്ടയോട്ടം നടത്തുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ഗാന്ധി സ്‌ക്വയര്‍ ചുറ്റി ജില്ലാ സ്റ്റേഡിയം വരെ വിവിധ വകുപ്പ് പ്രതിനിധികള്‍, യൂത്ത് ക്ലബുകള്‍, അവളിടം ക്ലബുകള്‍, കാര്‍ഷിക ക്ലബുകള്‍, ടീം കേരള അംഗങ്ങള്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി രാവിലെ എട്ടിന് കൂട്ടയോട്ടം സംഘടിപ്പിക്കും.
 

date