Skip to main content

ഭക്ഷണകിറ്റ് വിതരണം നടത്തി

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ സര്‍വേയില്‍ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ്  വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാ കുമാരി  ഉദ്ഘാടനം ചെയ്തു.  അതിദാരിദ്ര്യ സര്‍വേ പ്രകാരം കണ്ടെത്തിയ 14 പേര്‍ക്കാണ് പലചരക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സലാ വാസു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീരേഖ ആര്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി, വാര്‍ഡ് മെമ്പര്‍മാരായ റോസമ്മ മത്തായി, സി.ആര്‍. സതീദേവി, എസ്. ശ്രീലേഖ, മിനി ജിജു ജോസഫ്, ഉത്തമന്‍ പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date