Post Category
ജെന്ഡര് അവയര്നെസ് കാമ്പയിന് നടന്നു
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില് റാന്നി സെന്റ് തോമസ് കോളജില് ജില്ലാതല ജെന്ഡര് അവയര്നെസ് കാമ്പയിന് അഡ്വ. പ്രമോദ് നാരായണ് എംഎല്എ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മുഖ്യപ്രഭാഷണവും ജില്ലാ വനിതാ ശിശുവികസന ഓഫീസര് പി. തസ്നി വിഷയാവതരണം നടത്തി. അഡ്വ. ദിലീപ് കുമാര്, ഷിജു എം സാംസണ് എന്നിവര് ലിംഗസമത്വത്തെക്കുറിച്ച് ക്ലാസുകള് നയിച്ചു.
പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്കുമാര് അധ്യക്ഷത വഹിച്ചു. റാന്നി സിഡിപിഒ വി ഹെമി, റാന്നി അഡീഷണല് സിഡിപിഒ കെ എസ് സ്മിത, വാര്ഡ് മെമ്പര് സീമ മാത്യു, സെന്റ് തോമസ് കോളജ് എന്.എസ്.എസ് കോ ഓര്ഡിനേറ്റര്മാരായ ശ്രീജയ, ദിവ്യ തുടങ്ങിയവര് പങ്കെടുത്തു.
date
- Log in to post comments