Skip to main content

അതിദാരിദ്ര്യം നിര്‍മാര്‍ജന പദ്ധതി: അവകാശം അതിവേഗം ക്യാമ്പയിന്‍

ഇലന്തൂര്‍ ബ്ലോക്കില്‍ അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യ രേഖകള്‍ നല്‍കുന്നതിന്റെ ബ്ലോക്ക്തല പരിപാടി നാളെ രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും.

 

ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും  ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും , റവന്യൂ, സപ്ലൈ ഓഫീസ്, അക്ഷയ സെന്റര്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈ ക്യാമ്പയിനില്‍ അതിദാരിദ്ര്യ കുടുംബങ്ങളുടെ അവശ്യ രേഖകള്‍ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി ഇലന്തൂര്‍ ബിഡിഒ അറിയിച്ചു.

date