Skip to main content

കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം); സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21ന്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എഐസിറ്റിഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍ ഒക്ടോബര്‍ 21ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും, പ്ലെയിസ്മെന്റ് സൗകര്യവും നല്‍കുന്നുണ്ട്. ഫോണ്‍ : 9446529467/ 9447013046, 04712329539, 2327707.

date