Skip to main content

സ്പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാര്‍ സാങ്കേതിക വകുപ്പിന്റെയും എഐസിടിഇയുടെയും അംഗീകാരത്തോടെ ഇടുക്കി പൈനാവില്‍  പ്രവര്‍ത്തിക്കുന്ന സംസ്ഥാന  സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി- യുടെ  പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്,കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്,കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ തുടരുന്നു.

 

അഡ്മിഷന് താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കോളജില്‍ നേരിട്ട് ഹാജരാകണം. പോളിടെക്‌നിക് പ്രവേശനത്തിനായി  ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും  സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. എസ് സി/ എസ് റ്റി/ ഒഇസി /ഒബിസി -എച്ച് വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍  : 04862 297617, 9447847816, 85470 05084, 9495276791.  

date