കെല്ട്രോണ് അപേക്ഷ ക്ഷണിച്ചു
കേരള സര്ക്കാര് പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില് നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള് അപേക്ഷിക്കാം. ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഫയര് ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന് മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. സൗജന്യമായി വിമുക്ത ഭടന്മാര്/ അവരുടെ ആശ്രിതര് എന്നിവര്ക്ക് സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന് ഫൈബര് ഒപ്റ്റിക് ടെക്നോളജി കോഴ്സും നടത്തുന്നു.
അഡ്മിഷന് നേടുന്നതിനായി 9526229998 എന്ന ഫോണ് നമ്പറിലോ, ഹെഡ് ഓഫ് സെന്റര്, കെല്ട്രോണ് നോളജ് സെന്റര്, ടവര് ഇ-പാസ് ബില്ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര് എന്ന വിലാസത്തിലോ ബന്ധപ്പെടുക.
- Log in to post comments