Skip to main content

ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല നടത്തി

പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍  ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്  ബാലാവകാശ സംരക്ഷണ സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്  അംഗം ജിജി ചെറിയാന്‍ മാത്യൂ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ചൈല്‍ഡ് ലൈന്‍ കൊല്ലം സബ് കോ-ഓര്‍ഡിനേറ്റര്‍ ബിനു ജോര്‍ജ്, പത്തനംതിട്ട ജില്ലാ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ശ്യാം, ഇലന്തൂര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ വി.താര, പോലീസ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

date