Skip to main content

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 28നും 29 നും

ജില്ലാ സിവില്‍  സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 28നും 29 നും നടത്തുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്ത് നല്‍കും. സിവില്‍ സര്‍വീസ് ടൂര്‍ണമെന്റിന് മികച്ച പ്രചാരണം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ സര്‍വീസ് സംഘടനകളും കൂട്ടായി പ്രചാരണം നടത്തും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിലെ തങ്കച്ചന്‍ പി ജോസഫുമായി ബന്ധപ്പെടാം. ഫോണ്‍ : 9961186039.

date