സ്പോട്ട് അഡ്മിഷന്
ഇടുക്കി പൈനാവ് ഐഎച്ച്ആര്ഡി മോഡല് പോളിടെക്നിക് കോളേജില് ബയോമെഡിക്കല് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര് ഹാര്ഡ് വെയര് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര് എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില് 2022-23 വര്ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് തുടരുന്നു.
അഡ്മിഷന് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി രക്ഷകര്ത്താക്കളോടൊപ്പം കോളജില് നേരിട്ട് ഹാജരാകണം. പോളിടെക്നിക് പ്രവേശനത്തിനായി ഓണ്ലൈന് ആയി രജിസ്റ്റര് ചെയ്യാത്തവര്ക്കും സര്ക്കാര് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില് ഉള്പെടാത്തവര്ക്കും ഇപ്പോള് അപേക്ഷിക്കാം. എസ്സി /എസ് റ്റി /ഒഇസി /ഒബിസി-എച്ച് വിദ്യാര്ഥികള്ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. യോഗ്യരായ വിദ്യാര്ഥികള്ക്ക് സ്കോളര്ഷിപ്പും ലഭിക്കും.
ഫോണ് : 0486 2 297 617 , 9447 847 816, 8547 005 084, 9495 276 791.
- Log in to post comments