Skip to main content

പ്രസംഗമത്സരം

ദേശീയ യുവജനദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ നവംബര്‍ 15 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡും ഇ.എം.എസ് സ്മാരകട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.  

 

സമയം അഞ്ച് മിനിറ്റ്. വിഷയം മത്സരത്തിന് അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ബയോഡേറ്റയോടെ youthday2020@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ ഈ മാസം 30 ന് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 8086 987 262, 0471  2 308 630.

date