Post Category
ലഹരിക്കെതിരേ തിരുവല്ലയിൽ ദീപം തെളിച്ചു
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുവല്ല കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് അഡ്വ മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ പ്രദീപ് മാമൻ മാത്യു, തിരുവല്ല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.
date
- Log in to post comments