Post Category
ലഹരിക്കെതിരേ പത്തനംതിട്ടയിൽ ദീപം തെളിയിച്ചു
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നടന്ന ദീപം തെളിയിക്കൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തി മാനേജർ സുനിൽകുമാരപിള്ള, വിമുക്തി ജില്ലാ കോ- ഓർഡിനേറ്റർ ജോസ് കളീക്കൽ, ഡി ടി ഒ തോമസ് മാത്യു, പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശ്യാം കുമാർ, കെഎസ്ആർടിസി യൂണിയൻ പ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, പൊതുജനങ്ങൾ, പത്തനംതിട്ട എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർ, പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments