Post Category
ലഹരിക്കെതിരേ ദീപം തെളിയിച്ചു
ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി അടൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പരിപാടിക്ക് പിന്തുണയുമായി നിരവധി പേർ അണിനിരന്നു.ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹൻ. ഭേഷജം പ്രസന്നകുമാർ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത് , സാംസ്കാരിക-സാമൂഹിക പ്രവർത്തകർ, മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments