Skip to main content

ഹോട്ടലുകളില്‍ സൂക്ഷിക്കാവുന്നത് അഞ്ച് ഗ്യാസ് സിലിണ്ടര്‍

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 2004 ലെ ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് 44(ബി)(1) പ്രകാരം അഞ്ച് ആയി നിജപ്പെടുത്തിയും, ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത്  നിരോധിച്ചും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍, പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നടപ്പാക്കണം.

date