Skip to main content

മെഗാ തെഴില്‍ മേള 28 ന്

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയുടേയും കുടുംബശ്രീ ജില്ലാമിഷന്റേയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോയിപ്രം ബ്ലോക്ക് തല തൊഴില്‍ മേള ഈ മാസം 28 ന് കോയിപ്രം ഗ്രാമപഞ്ചായത്ത് ഹാളില്‍  നടത്തും. ജില്ലയ്ക്ക് പുറത്തുള്ള പത്തോളം സ്ഥാപനങ്ങളിലെ നൂറില്‍പരം ഒഴിവുകളിലേക്കാണ് ജോബ് മേള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നത്. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് മേളയിലേക്ക് പ്രവേശനം.

date