Post Category
അഞ്ച് സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അഞ്ചു സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിത വില ഈടാക്കുക, തീര്‍ഥാടകരെ ചൂഷണം ചെയ്യുക, ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം, ശുചിത്വം തുടങ്ങിയവ ഉറപ്പാക്കുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് സ്‌ക്വാഡുകളുടെ ചുമതല. റവന്യു, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, പോലീസ്, ആരോഗ്യവകുപ്പ്, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
date
- Log in to post comments