സ്വയം തൊഴില്‍ ബോധവല്‍ക്കരണ ഏകദിന ശില്പശാല നാളെ (27)
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ഏകദിന ശില്പശാല നാളെ ( 27 ) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട നഗരസഭ 30-ാം വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളുടെ പരിചയപ്പെടുത്തല്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലേസ്‌മെന്റ്) സി ഖദീജാബീവിയും സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിഗും എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ സിറിയക് തോമസും ശില്‍പശാല നയിക്കും. സ്വയം തൊഴില്‍ വായ്പാ പദ്ധതികളുടെ അപേക്ഷാ ഫോറം ശില്‍പശാലയില്‍ വച്ച് വിതരണം ചെയ്യും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കിവരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും ബാങ്കിംഗ് മേഖലയുമായി സംരംഭകരെ പരിചയപ്പെടുകയുമാണ് ശില്‍പശാലയുടെ ലക്ഷ്യം.
- Log in to post comments