Skip to main content

എന്‍ട്രന്‍സ് പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

 

മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലന ധനസഹായത്തിനായി സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും പ്രമുഖസ്ഥാപനങ്ങളില്‍ പരിശീലനം നേടിയവരുമായ പട്ടികജാതി വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022-23 ല്‍ സയന്‍സ് വിഷയമെടുത്ത് നിലവില്‍ പ്ലസ് വണ്‍ പഠിക്കുന്നവരും എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും ചുരുങ്ങിയത് ബി പ്ലസ് നേടിയവരും കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കുറവുള്ളവരും ആയിരിക്കണം. അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ്, ഇപ്പോള്‍ കോച്ചിങ് നടക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രസീത് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 15 നകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകക്കും ജില്ലാ/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2505005.

 

date