Skip to main content

ലാറ്ററല്‍ എന്‍ട്രി സ്പോട്ട്അഡ്മിഷന്‍ നാളെ

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ നാളെ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍.രജിസ്ട്രേഷന്‍സമയം: രാവിലെ ഒന്‍പത് മുതല്‍ 10 വരെ. ലാറ്ററല്‍എന്‍ട്രി സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ അടയ്ക്കണം.

 

ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപ ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പട്ടികജാതി / പട്ടികവര്‍ഗം / ഒ.ഇ.സി വിഭാഗത്തില്‍പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്പെഷ്യല്‍ഫീസ്- 10,000 രൂപ കൂടി അടയ്ക്കണം. പി.റ്റി.എ അലൂമിനിഫണ്ട് (2000  രൂപ) ക്യാഷ് ആയി നല്‍കണം. വെബ് സൈറ്റ് : www.polyadmission.org/let.

date