Post Category
ജില്ലാതല ഡിബേറ്റ് മത്സരം
സംസ്ഥാന സര്ക്കാരിന്റെ ലഹരി വിമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി സ്കൂള് വിദ്യാര്ഥികള്ക്കായി സംസ്ഥാന തലത്തില് നടത്തുന്ന ഡിബേറ്റ് മത്സരത്തിന്റെ ഭാഗമായി നാളെ (28) പത്തനംതിട്ട അമൃത വിദ്യാലയത്തില് ജില്ലാതല മത്സരം നടക്കും. സബ്ജഡ്ജിയും ജില്ലാ ലീഗല് സര്വീസസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന് കെ മേനോന് ഉദ്ഘാടനം ചെയ്യും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് വി.എ. പ്രദീപ് സമ്മാനദാനം നിര്വഹിക്കും.
date
- Log in to post comments