Skip to main content

ജൈവവൈവിധ്യ ഉദ്യാനനിര്‍മ്മാണത്തിന് തുടക്കമിട്ട് കുന്നം ഗവ: എല്‍.പി. എസ്

ആര്‍കെഐ- കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പിലാക്കുന്ന പമ്പാ  നദീതീര പുനരുജ്ജീവന പദ്ധതി ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ (വെച്ചൂച്ചിറ ബി.എം.സി) കുന്നം ഗവ: എല്‍.പി.എസില്‍ നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ബി.എം.സി ചെയര്‍പേഴ്‌സണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റ്റി.കെ ജയിംസ് ഔഷധ സസ്യതൈ നട്ട് നിര്‍വഹിച്ചു. 2018ലെ മഹാപ്രളയത്തില്‍ നഷ്ടടപെട്ട സസ്യജൈവ സമ്പത്തിനെ വീണ്ടെടുക്കുന്നതിന് ഭാഗമായാണ് പമ്പാനദീതീര പുനരുജ്ജീവനം പദ്ധതി നടപ്പാക്കി വരുന്നത്.

 

പി.ടി.എ വൈസ് പ്രസിഡന്റ് ബീനാ ബിജുകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം രാജി വിജയകുമാര്‍, പ്രധാന അധ്യാപകന്‍ സി.പി. സുനില്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

date