Post Category
വെറ്ററിനറി സര്ജന്: അഭിമുഖം 31ന്
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല് വെറ്ററിനറി ക്ലിനിക്കില് വെറ്ററിനറി സര്ജനെ നിയമിക്കുന്നതിനായി ഈ മാസം 31ന് രാവിലെ 10ന് അഭിമുഖം നടത്തും. തിരഞ്ഞെടുക്കുന്നവര്ക്ക് 90 ദിവസത്തെ കരാര് അടിസ്ഥാനത്തില് നിബന്ധനകള്ക്ക് വിധേയമായി നിയമനം നല്കും. താല്പര്യമുളളവര് ബയോഡേറ്റ, ആധാര് കാര്ഡ്, യോഗ്യതാ സര്ട്ടിഫിക്കറ്റ് എന്നിവയുടെ അസലും, പകര്പ്പും സഹിതം അന്നേ ദിവസം ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില് അഭിമുഖത്തിന് ഹാജരാകണം. കേരള വെറ്ററിനറി കൗണ്സിലില് രജിസ്റ്റര് ചെയ്തിട്ടുളള തൊഴില് രഹിതരായ വെറ്ററിനറി സയന്സില് ബിരുദധാരികള്ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില് വിരമിച്ച വെറ്ററിനറി ഡോക്ടര്മാരെയും പരിഗണിക്കും.ഫോണ് 0468 2 270 908.
date
- Log in to post comments