Skip to main content

അനുരഞ്ജന ഉദ്യോഗസ്ഥന്‍: പാനലിലേക്ക് അപേക്ഷിക്കാം

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും 2007 ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുരഞ്ജന ഉദ്യോഗസ്ഥനായി നിയമിക്കുന്നതിന് അനുയോജ്യരായ ആളുകളുടെ ഒരു പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. തിരുവല്ല മെയിന്റനന്‍സ് ട്രൈബ്യൂണലുകളില്‍/ റവന്യു ഡിവിഷണല്‍ ഓഫീസുകളില്‍ ആയിരിക്കും പ്രവര്‍ത്തനം.

 

യോഗ്യതകള്‍: മുതിര്‍ന്ന  പൗരന്മാരുടെയും അല്ലെങ്കില്‍ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയോ അല്ലെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര നിര്‍മാര്‍ജനം, സ്ത്രീ ശാക്തീകരണം,  സാമൂഹ്യക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ അതിനോട് ബന്ധപ്പെട്ട മേഖലകളിലോ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പാരമ്പര്യവും നിയമപരിജ്ഞാനമുണ്ടായിരിക്കണം. അപേക്ഷകര്‍ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹിയാരിക്കണം.  

 

വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ നവംബര്‍ 15നകം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ / റവന്യു ഡിവിഷണല്‍ ഓഫീസ്, തിരുവല്ല, 689 001 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ഫോണ്‍:  0469 2 601 202.

date