സ്തനാര്ബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പ്, പുളിക്കീഴ് ഐ.സി.ഡി.എസ്, പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി, പരുമല ദേവസ്വം ബോര്ഡ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില് സ്തനാര്ബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര് നീതാ ദാസ് ഉദ്ഘാടനം ചെയ്തു. പരുമല ദേവസ്വം ബോര്ഡ് കോളേജ് സുവോളജി വിഭാഗംമേധാവി ഡോ. ബി. ശ്രീകല അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ഐസിഡിഎസ് സിഡിപിഒ ഡോ. പ്രീതാകുമാരി സ്തനാര്ബുദം സംബന്ധിച്ച് വിഷയാവതരണം നടത്തി.
രോഗനിര്ണയം നേരത്തെ നടത്തിയാല് പ്രതിരോധം സാധ്യമാണെന്നും രോഗത്തെ സംബന്ധിച്ച ധാരണ പ്രധാനമാണെന്നും ക്ലാസ് നയിച്ച ഡോ.ഷെറിന് ജോസഫ് പറഞ്ഞു. രോഗത്തെ അതിജീവിച്ച ഉഷ സൂസന് ഉമ്മന് വിദ്യാര്ത്ഥികളുമായി അനുഭവം പങ്കു വച്ചു. സംശയ നിവാരണത്തിനൊപ്പം സ്തനാര്ബുദ രോഗ നിര്ണയത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് സെല്ഫി പോയിന്റും വിദ്യാര്ത്ഥികള്ക്കായി ക്രമീകരിച്ചിരുന്നു.
- Log in to post comments