Skip to main content

സൗജന്യ പരിശീലനം

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്കിനു കീഴലുള്ള കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് സ്‌കീമിനു കീഴില്‍ മട്ടന്നൂര്‍ നൂറുല്‍ ഇസ്ലാം ട്രസ്റ്റ്,  അഴീക്കോട് കനിവ് ചാരിറ്റബിള്‍ സൊസൈറ്റി എന്നീ എക്സ്റ്റന്‍ഷന്‍ സെന്ററുകളില്‍ വനിതകള്‍ക്കായി നടത്തുന്ന ബ്യൂട്ടീഷന്‍ കോഴ്‌സിലേക്ക്  സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമുകള്‍ എക്സ്റ്റന്‍ഷന്‍ സെന്ററുകളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 30 ന് വൈകിട്ട് 4 മണി വരെ സെന്ററുകളില്‍ സ്വീകരിക്കും.  അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ് കോപ്പി, വയസ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കേണ്ടതാണ്. 

date