Post Category
ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ (നവംബര്‍ ഒന്ന്) രാവിലെ 9.30ന് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു, ജില്ലാ സര്‍വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments