Post Category
ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് ഈ മേഖലയിലെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അവസരം. ടെന്‍ഡര്‍ പരസ്യം www.haritham.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23.
date
- Log in to post comments