Skip to main content

അങ്ങാടി പിഎച്ച്സി കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

അങ്ങാടി പിഎച്ച്സി കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 2.12 കോടി രൂപ അനുവദിച്ച കെട്ടിട നിര്‍മാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി. ഇവിടെ സ്വകാര്യ വുക്തി സൗജന്യമായി നല്‍കിയ 12 സെന്റ് സ്ഥലത്ത് ഇരുനിലകളിലായി ആധുനിക സംവിധാനങ്ങളോടെ ആശുപത്രി കെട്ടിടം നിര്‍മിക്കാനാണ് തീരുമാനം.   കെട്ടിട നിര്‍മാണ രൂപരേഖയ്ക്ക് ഉടന്‍ ഭരണാനുമതി ലഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കമാവുമെന്നും എംഎല്‍എ അറിയിച്ചു.

 

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാപ്കോസ് ലിമിറ്റഡിലെ എന്‍ജിനീയര്‍ സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് പരിശോധ നടത്തുന്നത്. മണ്ണ് പരിശോധന നടക്കുന്ന സ്ഥലം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. ബിന്ദു റെജി, വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാര്‍, ഭരണ സമിതി അംഗങ്ങളായ അഡ്വ. ജേക്കബ് സ്റ്റീഫന്‍, ബിച്ചു ആന്‍ഡ്രൂസ് ഐക്കാട്ടുമണ്ണില്‍, എലനിയാമ്മ ഷാജി, ഷൈനി മാത്യൂസ് എന്നിവര്‍ സന്ദര്‍ശിച്ചു.

date