Post Category
വിശ്വകര്‍മ പെന്‍ഷന്‍ പദ്ധതി
കൊല്ലം ജില്ലയിലെ പരമ്പരാഗത വിശ്വകര്‍മ വിഭാഗത്തില്‍പെട്ട (ആശാരിമാര്‍ (മരം,കല്ല്,ഇരുമ്പ്), സ്വര്‍ണപണിക്കാര്‍, മൂശാരിമാര്‍) 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്ന വിശ്വകര്‍മ പെന്‍ഷന്‍ പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഈ പദ്ധതിപ്രകാരം പെന്‍ഷന്‍ ലഭിക്കുന്നവരോ മറ്റ് ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരോ അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 0474 2 914 417. വെബ് സൈറ്റ് : www.bcdd.kerala.gov.in. വിലാസം : മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, റ്റി.കെ മാധവന്‍ മെമ്മോറിയല്‍ ബില്‍ഡിംഗ്, ശ്രീനാരായണ സാംസ്‌കാരിക സമിതി കാമ്പസ്, മുണ്ടയ്ക്കല്‍, കൊല്ലം- 691 001.
date
- Log in to post comments