Skip to main content

വിശ്വകര്‍മ പെന്‍ഷന്‍ പദ്ധതി

എറണാകുളം ജില്ലയിലെ വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട ആശാരിമാര്‍, സ്വര്‍ണപണിക്കാര്‍, മൂശാരികള്‍, ഇരുമ്പുപണിക്കാര്‍, ശില്പി വിഭാഗത്തില്‍പ്പെടുന്ന 60 വയസ് പൂര്‍ത്തിയായ മറ്റു ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാത്ത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസ ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

നിലവില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30 ന് മുമ്പായി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, കാക്കനാട്, എറണാകുളം - 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കിയിരിക്കണം. അപേക്ഷ ഫോം www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: - 0484 2983130.

date