ബസ് സ്റ്റാന്‍ഡിലെ ലഹരി വില്‍പ്പന തടയണം: താലൂക്ക് വികസന സമിതി
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പ്പന തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൊതുനിരത്തിന്റെ ഇരു വശങ്ങളിലും തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആറ്റില്‍ നിന്നും കോരിയെടുത്ത മണ്ണ് കോഴഞ്ചേരി സ്റ്റേഡിയത്തില്‍ നിക്ഷേപിച്ചിട്ടുളളതും നീക്കം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയോ സ്റ്റേഡിയത്തില്‍ തന്നെ നിരത്തുകയോ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
അസുഖം ബാധിച്ച് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുളള തെരുവ് നായ്ക്കള്‍ കടകളുടെയും തട്ടുകടകളുടെയും പരിസരത്ത് കാണുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സഞ്ചരിക്കുമ്പോള്‍ നായ്ക്കള്‍ കുറുകെ ചാടുന്നതുമൂലം അപകടങ്ങള്‍ പതിവാണ്. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പാറ ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.
പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി കണ്‍വീനര്‍ ആന്റ് തഹസില്‍ദാര്‍ ജി.മോഹനകുമാരന്‍ നായര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോണ്‍ യോഹന്നാന്‍, ഐ.യു.എം പ്രതിനിധി എന്‍. ബിസ്മില്ലാഖാന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments