Post Category
ഭരണഭാഷാവാരാഘോഷം
ഗവ.വനിത ഐ.ടി.ഐ മെഴുവേലിയില്‍ മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷത്തിന്റെയും സമാപന സമ്മേളനം ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സി.എ വിശ്വനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ മാധവന്‍ മെമ്മോറിയല്‍ കോളേജ് റിട്ട.പ്രൊഫ. ഡി.പ്രസാദ് മലയാളഭാഷചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും വിവിധ മത്സരവിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ കെ.ഷൈമോന്‍, ജൂനിയര്‍സൂപ്രണ്ട് പി.ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments