Skip to main content

മലമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിയമനം

 

മലമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡോക്ടറിന് എം.ബി.ബി.എസ് ആണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. പ്രായപരി 25 നും 50 നും മധ്യേ. സ്റ്റാഫ് നേഴ്സിന് ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. പ്രായപരിധി 20 നും 50 നും മധ്യേ. ഫാര്‍മസിസ്റ്റിന് ഡി.ഫാം/ബി.ഫാം ആണ് യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. പ്രായപരിധി 20 നും 50 നും മധ്യേ. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 10 ന് കൂടിക്കാഴ്ച രാവിലെ 10.30 ന് നടക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date