Post Category
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 മായി ബന്ധപ്പെട്ട് 113 ആറന്മുള നിയോജക മണ്ഡലത്തിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കോഴഞ്ചേരി താലൂക്കില്‍ നടന്ന ചടങ്ങ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി തഹസില്‍ദാര്‍ ജി.മോഹനകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ആര്‍ മോഹന്‍ കുമാര്‍, ബിഎല്‍ഒമാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments