Skip to main content

'ദിശ'യില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിക്കപ്പെട്ട 'ദിശ'യുടെ (ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) കമ്മിറ്റിയില്‍ അനൗദ്യോഗിക അംഗമാകാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ www.rural.nic.in/disha എന്ന വെബ്‌സൈറ്റില്‍ ജൂലൈ 31 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. 

date