Skip to main content
അടൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുന്നു.

സഹകരണ മേഖലയുടെ സാമൂഹിക ഇടപെടല്‍ ശക്തമാക്കണം -  മന്ത്രി കടന്നപ്പള്ളി 

 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസായ സഹകരണ മേഖലയുടെ സാമൂ ഹികമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അടൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വമ്പിച്ച പ്രാധാന്യമാണ് നല്‍കുന്നത്. നോട്ട് നിരോധത്തിന്റെ കാലത്ത് പോലും സംസ്ഥാനത്തെ സാമ്പത്തിക സുരക്ഷിതമായി പിടിച്ചുനിര്‍ത്തിയത് സഹകരണമേഖലയാണ്. ഇതിനെ തകര്‍ക്കുവാന്‍ വിവിധ കോണില്‍ നിന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ മൂലം സഹകരണ മേഖല കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്. ഇന്ന് സഹകരണമേഖല സമൂഹത്തിന്റെ നാനാ തുറകളിലും അതിന്റെ സേവനവും സാന്നിധ്യവും അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം അടൂര്‍ നഗരസഭാധ്യക്ഷ ഷൈനി ജോസ് നിര്‍വഹിച്ചു. വായ്പാമേളയുടെ ഉദ്ഘാടനം ആര്‍.ഉണ്ണികൃഷ്ണപിള്ള എക്‌സ് എംഎല്‍എ നിര്‍വഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് പി.ആര്‍.മന്മഥന്‍ നായര്‍, സംഘം വൈസ്പ്രസിഡന്റ് രാജന്‍ അനശ്വര, സെക്രട്ടറി പി.രവീന്ദ്രന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.ബി.ഹര്‍ഷകുമാര്‍, റ്റി.ഡി.ബൈജു, അഡ്വ.എസ്.മനോജ്, ഡി.സജി, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, അഡ്വ.മണ്ണടി അനില്‍, ആര്‍.സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         (പിഎന്‍പി 2098/18)

 

 

date