സ്റ്റാര്‍ട്ട്‌പ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് : ജില്ലാതല ഉദ്‌ഘാടനം 29 ന്
ഗ്രാമീണമേഖലയിലെ ദാരിദ്രനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ചെയ്‌തിട്ടുളള കുടുംബശ്രീ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സ്റ്റാര്‍ട്ട്‌പ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്‌ഘാടനം ജൂലൈ 29 വൈകീട്ട് 4 ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത്‌് പ്രസിഡണ്ട് അമ്പിളി സോമന്‍ പദ്ധതിരേഖ പ്രകാശനം ചെയ്യും. പ്രത്യേക പരിശീലനം സിദ്ധിച്ച എം ഇ സി മാര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിക്കുവേണ്ടി 5.29 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വകയിരിത്തിയിരിക്കുന്നത്. കൊടകര ബ്ലോക്കിലെ 7 പഞ്ചായത്തുകളില്‍ ആണ് പദ്ധതി പ്രാഥമികമായി നടപ്പിലാക്കുന്നത്. സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്ത വിജയസാധ്യതയുളള മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു സംരംഭകരെ ആകര്‍ഷിക്കുകയാണ് പദ്ധതി ലക്ഷ്യം. വരുന്ന 4 വര്‍ഷം കൊണ്ട് കൊടകര ബ്ലോക്കിലെ 7 പഞ്ചായത്തുകളിലായി 1746 സംരംഭങ്ങള്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് റിസോഴ്‌സ് സന്റെര്‍ മുഖേന സംരംഭകര്‍ക്ക് ബിസിനസ് മാനേജ്‌മെന്റ്, സ്‌കില്‍ ഡവലപ്പ്‌മെന്റ് തുടങ്ങിയ വിവിധതരം പരിശീലനങ്ങള്‍ നല്‍കും. നിലവില്‍ കുടുംബശ്രീ അംഗമായിട്ടുളളവര്‍ക്കോ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
- Log in to post comments