Skip to main content

പരിരക്ഷ പദ്ധതി

ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിയന്തിര പ്രാഥമിക ശുശ്രൂഷ നല്‍കല്‍,അടിയന്തിര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഭക്ഷണം നല്‍കല്‍ എന്നിവയ്ക്ക് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കും.താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സീസ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2325168

date