Skip to main content

വിജയാമൃതം പദ്ധതി

വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയോ വീട്ടിലിരുന്നോ പഠിച്ച് ഡിഗ്രി തത്തുല്യ കോഴ്സ്, പിജി/പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകര്‍ 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷി ഉള്ളവരും ഡിഗ്രി തത്തുല്യ കോഴ്സുകള്‍ക്ക് (ആര്‍ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം, സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം, പി ജി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 60 ശതമാനം) മാര്‍ക്ക് നേടിയവരുമായിരിക്കണം. അപേക്ഷകര്‍ ആദ്യ അവസരത്തില്‍ തന്നെ പാസായവരും 2021-22 വര്‍ഷത്തില്‍ കോഴ്സ് പൂര്‍ത്തീകരിച്ചിട്ടുള്ളവരുമായിരിക്കണം.

 

താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 25. ഫോണ്‍: 0468 2325168

date